Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വെണ്‍പാലവട്ടം അപകടം: സ്‌കൂട്ടര്‍ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു

03:48 PM Jul 02, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് സ്‌കൂട്ടറില്‍ നിന്നും വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെണ്‍കുഞ്ഞും സിനിയും ചികിത്സയിലാണ്. ദീര്‍ഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.

Advertisement

രാവിലെ വെള്ളാര്‍ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്. മഴക്ക് മുമ്പ് വേഗം വീട്ടിലെത്താന്‍ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്. പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ചതെന്നാണ് ഇവരില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക മൊഴി. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ അനുമാനം. പേട്ട പൊലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisement
Next Article