Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശമ്പള അക്കൗണ്ട് മരവിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം:ചവറ ജയകുമാർ

05:59 PM Mar 05, 2024 IST | Veekshanam
Advertisement

ജീവനക്കാരുടെ ശമ്പള അക്കൗണ്ട് മരവിപ്പിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. മരവിപ്പിച്ച നടപടി സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണ്. ഒരാളുടെ സമ്പാദ്യം സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ട് മരവിപ്പിക്കാൻ ആർക്കാണ് അധികാരമുള്ളത്. വർഷങ്ങളായുള്ള തുച്ഛമായ സമ്പാദ്യം ചികിത്സ ആവശ്യങ്ങൾക്കായി പോലും പിൻവലിക്കാൻ സാധിക്കാത്ത വിധം അക്കൗണ്ടുകൾ മരവിപ്പിച്ച നിലയിലാണ്. ഇത്രയും ഹീനമായ നടപടി ഉണ്ടായിട്ടും ഇതിനെതിരെ ഒരു വാക്കുച്ചരിക്കാൻ പോലും ഇവിടത്തെ ഭരണാനുകൂല സംഘടനകൾക്ക് ശേഷിയില്ല. ഇത്രയും ദിവസം ശമ്പളം കിട്ടാതായിട്ടും എൻജിഒ യൂണിയനും ജോയിൻറ് കൗൺസിലിനും ശമ്പളം വേണ്ടാത്ത അവസ്ഥയാണ് കാരണം കമ്മ്യൂണിസ്റ്റുകൾ ഭരിക്കുമ്പോൾ അവർക്ക് ശമ്പളം പോലും ആവശ്യമില്ല. എന്നാൽ ഇന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഭരണമാണ് ഇവിടെ നടന്നിരുന്നു എങ്കിൽ സർക്കാർ ഓഫീസുകൾ കത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമായിരുന്നു. ഇത്രയും ദിവസം ശമ്പളം മുടങ്ങിയിട്ടും ജീവനക്കാർക്ക് വേണ്ടി നിൽക്കാൻ സാധിക്കാത്ത വിധം ഇടതുപക്ഷ സർവീസ് സംഘടനകളെ ഷണ്ഡീകരിച്ചിരിക്കുകയാണ്. എട്ടു വർഷക്കാലം തുടർച്ചയായി ഒരു സംസ്ഥാനം ഭരിച്ചിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കാത്തവർ എന്നാണ് ഈ സംസ്ഥാനത്തെ വികസനത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നത്. ജീവനക്കാർ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ ജീവിത നിലവാരം കുറച്ചു കൊണ്ടുവരുന്നതിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്.ബാങ്ക് ലോൺ ഉൾപ്പെടെയുള്ള തിരിച്ചടവുകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശമ്പളം നിത്യോപയോഗ ആവശ്യങ്ങൾക്കായിട്ടുള്ളതാണ്.അത് മുടങ്ങുന്ന സാഹചര്യം ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗുരുതരമായ സ്ഥിതി വിശേഷം സംസ്ഥാനത്തു ണ്ടാക്കും. ഏഴു ഗഡുക്കളായി 21 ശതമാനം ഡി എ കുടിശ്ശികയുള്ള, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്ത, നേരെ ചൊവ്വേ മെഡിസപ്പ് പദ്ധതി നടപ്പാക്കാൻ സാധിക്കാത്ത, പങ്കാളിത്ത പെൻഷൻകാരെ പറഞ്ഞു പറ്റിച്ച ഈ സർക്കാർ സംതൃപ്തമായ എന്തു സിവിൽ സർവീസ് ആണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ അവകാശ ചങ്ങല തിരുവനന്തപുരം പബ്ലിക് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.ജെ.തോമസ് ഹെർബിറ്റ്, എം എസ് അജിത് കുമാർ, കല്ലമ്പലം സനൂസി, യു.എസ്.സണ്ണി സുധീഷ് കുമാർ,ഹസീന, ബിജു എന്നിവർ സംസാരിച്ചു.

Advertisement

Advertisement
Next Article