Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎം തീവ്രവാദികളുടെ പാര്‍ട്ടിയെന്ന് മമത ബാനര്‍ജി

03:47 PM Jan 10, 2024 IST | Online Desk
Advertisement

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. സിപിഎമ്മുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയ മമത ബാനര്‍ജി സിപിഎം തീവ്രവാദികളുടെ പാര്‍ട്ടിയെന്ന് കുറ്റപ്പെടുത്തി. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ജില്ലാ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.

Advertisement

ഇന്ന് വൈകിട്ട് പശ്ചിമ മേദിനിപൂര്‍ ജില്ല നേതാക്കളുമായുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചര്‍ച്ചയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും മമത ബാനര്‍ജി നേതൃ യോഗങ്ങളില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച. 2019 ല്‍ ബിജെപി 18 സീറ്റ് നേടി നടത്തിയ കുതിപ്പ് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് കഠിനശ്രമം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെ സിപിഎമ്മുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് മമത പ്രഖ്യാപിച്ചു.

സഖ്യത്തിനുള്ള മമതയുടെ ക്ഷണം സിപിഎം തള്ളിയതിന് പിന്നാലെയാണ് തീവ്രവാദി പാര്‍ട്ടിയെന്നടക്കമുള്ള അധിക്ഷേപത്തോടെ മമത സഖ്യമില്ലെന്ന് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബിജെപിയെ സഹായിക്കുന്നത് സിപിഎം ആണെന്നും ബംഗാള്‍ മുഖ്യമന്ത്രി ജയ്‌നഗറില്‍ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ മമത ബാനര്‍ജി കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ബംഗാളില്‍ ബിജെപിക്കും സിപിഎമ്മിനും എതിരാണ് പോരാട്ടമെന്നാണ് തൃണമൂല്‍ വാദം. 2019 ല്‍ ജയിച്ച രണ്ട് സീറ്റ് മാത്രം തരാമെന്ന മമതയുടെ ഓഫര്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തള്ളിയിരുന്നു. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികള്‍ക്കൊപ്പമാണെങ്കിലും മമത കൂടുതല്‍ സീറ്റ് നല്‍കാന്‍ തയ്യാറായാല്‍ കൂടെ പോകാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നടന്ന ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് റാലിയുടെ വിജയം അടക്കം മമതയുടെ കടുപ്പിച്ചുള്ള പ്രതികരണത്തിന് പിന്നിലുണ്ടെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

Advertisement
Next Article