സിപിഐഎം ജില്ലാ സമ്മേളനത്തിന് ലോഗോ അയച്ചു നല്കി യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി
07:43 PM Dec 26, 2024 IST | Online Desk
Advertisement
ഇടുക്കി: സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ലോഗോ അയച്ചു നല്കി യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി.ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മികച്ച ലോഗോ നിര്‍ദേശിക്കാം എന്ന് ജില്ലാ കമ്മിറ്റി അറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധ ലോഗോ അയച്ചു നല്‍കിയത്.കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിലേക്ക് നയിച്ചവരെ സിപിഐഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് പറഞ്ഞു.സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ലോഗോ അയച്ചു നല്‍കിയത്.
Advertisement