Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം; ഖത്തർ എനർജിക്ക് കീഴിലെ സ്ഥാപനങ്ങൾക്ക് ബാധകമാവില്ല

02:53 PM Oct 24, 2024 IST | Online Desk
Advertisement

ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കല്‍ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീല്‍ഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല.

Advertisement

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർഥികളില്ലെങ്കില്‍ ഖത്തരി വനിതകളുടെ കുട്ടികള്‍ക്ക് മുൻഗണന നല്‍കണം. അതേസമയം സ്വദേശിവത്കരണം നടപ്പാക്കാതെ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന കമ്പനികൾക്കെതിരെ കർശന നടപടികളുണ്ടാകും. മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.

Tags :
international
Advertisement
Next Article