Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹജ്ജിനിടെ സൗദിയില്‍ 1301 പേര്‍ മരിച്ചെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അല്‍ ജലാജില്‍

11:53 AM Jun 24, 2024 IST | Online Desk
Advertisement

റിയാദ്: ഹജ്ജിനിടെ ഇത്തവണ സൗദിയില്‍ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. മരിച്ചവരില്‍ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാത്തതിനാല്‍ തന്നെ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ടെന്റുകള്‍ ഉള്‍പ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തില്‍ ഉള്‍പ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്.

Advertisement

ഇങ്ങനെ ഹജ്ജിനെത്തുന്നവര്‍ നിയമ നടപടികളില്‍ പെടാതിരിക്കാന്‍ ഔദ്യോഗിക സൗകര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് പതിവ്.പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കില്‍ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതുള്‍പ്പടെ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 68 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ അധികൃതര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Advertisement
Next Article