Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹെറോയിന്‍ വില്‍പ്പന; വനിതാ ബിജെപി നേതാവ് പിടിയില്‍

11:05 AM Oct 25, 2024 IST | Online Desk
Advertisement

ചണ്ഡീഗഢ്: പഞ്ചാബിലെ വനിത ബിജെപി നേതാവ് സത്കാര്‍ കൗര്‍ ഹെറോയിന്‍ വില്പനയ്ക്കിടെ പോലീസ് പിടിയിലായി. 100 ഗ്രാം ഹെറോയിനുമായി മൊഹാലി ജില്ലയിലെ ഖരഡില്‍ ബുധനാഴ്ചയാണ് പഞ്ചാബ് പോലീസ് കൗറിനെയും ബന്ധുവും ഡ്രൈവറുമായ ജസ്‌കീരത് സിങ്ങിനെയും അറസ്റ്റുചെയ്തത്. തുടര്‍ന്ന് പഞ്ചാബ് ബിജെപി നേതൃത്വം കൗറിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ സുനില്‍ ഝാഖറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

Advertisement

രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ തടയാന്‍ ശ്രമിച്ച പോലീസുകാരന്റെ കാലിലൂടെ കൗറിന്റെ കാര്‍ കയറിയിറങ്ങി. ഇദ്ദേഹത്തിന് പരിക്കേറ്റു. ഖരഡിലെ ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 28 ഗ്രാം ഹെറോയിനും 1.56 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ലഹരി കടത്താന്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന നാലു കാറുകളും പിടിച്ചെടുത്തു. ഡല്‍ഹി, ഹരിയാന രജിസ്‌ട്രേഷനിലുള്ള നമ്പര്‍ പ്ലേറ്റുകളും ലഭിച്ചിട്ടുണ്ട്.

Tags :
featurednational
Advertisement
Next Article