Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് മുക്കാൽ കോടി, ജനസദസിന്റെ ആഡംബരത്തിന് ഒന്നേകാൽ കോടിയുടെ ബസ്

10:40 AM Nov 15, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: വിദേശ ചികിത്സയ്ക്കു മാത്രം മുക്കാൽ കോടി രൂപ ചെലവാക്കിയ മുഖ്യമന്ത്രി പിണറായി വിജയനു കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു ഖജനാവിൽ നിന്ന് ഒന്നേകാൽ കോടിയുടെ ആഡംബര ബസ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാർ കെഎസ്ആർടിസി ബസിൽ കയറി ജനങ്ങളുടെ അടുത്തെത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാനെത്തുന്നത് സാധാരണ കെഎസ്ആർടിസി ബസിലല്ല, മുന്തിയ ആഡംബര ബസിൽ. മുഖ്യമന്ത്രി വരുന്നത് കെഎസ്ആർടിസി ബസിലാണെന്നു പറഞ്ഞ് അതിവിനയം കാണിച്ച സിപിഎം സഖാക്കൾ പുതിയ നിർദേശം കണ്ട് അമ്പരക്കുകയാണ്.
മാസങ്ങളായി പെൻഷനും ശമ്പളവും മുടങ്ങി വീർപ്പ് മുട്ടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ മറവിലാണ് മന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയെന്നതും കൗതുകകരം തന്നെ. അമേരിക്കയിൽ ലോക കേരള സഭയ്ക്കു പോയി വേദിക്കു പുറത്ത് സാധാരണ കമ്പിക്കസേരയിലിരുന്ന മുഖ്യമന്ത്രിയാണ് കാരളത്തിൽ പാവങ്ങളുടെ പള്ളയ്ക്കടിച്ച് ആഡംബര യാത്രയ്ക്കു തയാറെടുക്കുന്നത്.

Advertisement

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവയ്ക്കുന്ന സർക്കാർ, ഏറെ പഴി കേൾക്കുന്നത് ചില മുൻഗണനകളുടെ പേരിലാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ അത്യാവശ്യമില്ലാത്ത ചെലവുകൾ പോലും മാറ്റി വയ്ക്കുന്നില്ലെന്ന് മാത്രമല്ല, അതിൽ പലതും ആഡംബരമാണെന്ന പഴി കേൾക്കുന്നുമുണ്ട്. കേരളീയം നടത്തിപ്പ് പോലും പ്രതിസന്ധി കാലത്തെ ധൂർത്തെന്ന ആക്ഷേപം ശക്തമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ പ്രതിസന്ധി കാലത്തെ ധൂർത്തെന്ന ആക്ഷേപം ഉയർന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ സത്യപ്രതിജ്ഞാ പന്തലിനെ പ്രതിപക്ഷം കണ്ടത് അങ്ങനെയായിരുന്നു. ഒന്നാം പിണറായി കാലത്ത് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി കൊവിഡ് കാലം കഴിഞ്ഞതോടെ കടുത്തു. എന്തിനും ഏതിനും നിയന്ത്രണം വേണമെന്നും അനാവശ്യ ചെലവ് നിയന്ത്രിക്കണമെന്നും നിരന്തരം ഓർമ്മിപ്പിച്ച ധനവകുപ്പ് ചെലവ് ചുരുക്കൽ വകുപ്പു മേധാവികളുടെ ചുമതലയാക്കി സർക്കുലർ പലതവണയിറക്കി.
ആരോപണത്തിൻറെ കേന്ദ്ര ബിന്ദു ക്ലിഫ് ഹൗസ് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പശുത്തൊഴുത്തിന് അനുവദിച്ച 42.90 ലക്ഷം രൂപ, നീന്തൽ കുളം നവീകരിക്കാൻ ആറ് വർഷത്തിനിടെ അനുവദിച്ചത് 31,92,360 രൂപ, ലിഫ്റ്റ് പണിയാൻ 25.05 രൂപ, പ്രതിസന്ധി കാലത്ത് എസ്കോർട്ട് വാഹനങ്ങൾ പുതുക്കിയതും 33 ലക്ഷം ചെലവിട്ട് കിയ കാർണിവെൽ കൂടി വാങ്ങിയതും പ്രതിപക്ഷം ഏറ്റുപിടിച്ചു. ലോക കേരള സഭക്ക് ചെലവാക്കിയ കോടികൾ മുതൽ കേരളീയത്തിന് അനുവദിച്ച പ്രാഥമിക ചെലവ് 27 കോടി വരെ പ്രതിസന്ധി കാലത്തെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്

ധൂർത്തെന്ന് കണ്ട് ഇടക്ക് ഒഴിവാക്കിയ വിമാനം വാടകക്ക് എടുക്കൽ ഫയൽ സർക്കാർ പൊടിതട്ടിയെടുത്തതും അടുത്തിടെയാണ്. 20 മണിക്കൂർ പറക്കാൻ പ്രതിമാസം ചെലവ് 80 ലക്ഷം രൂപയാണ്. അധികം പറക്കുന്ന ഓരോ മണിക്കുറിനും തുക വേറെ വേണം. കൊട്ടിഘോഷിച്ച കെ-ഫോൺ ഉദ്ഘാടനത്തിനും ചെലവായത് നാല് കോടിയോളം രൂപ.

ട്രഷറിയിൽ 5 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേക അനുമതി നിബന്ധന വന്നിട്ട് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും 22 ശതമാനം വരുന്ന ഡിഎ കുടിശികയും മാത്രം കണക്കാക്കിയാൽ പോലും കോടികൾ വരും. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ആളൊന്നിന് 6,400 രൂപ ഇപ്പോൾ തന്നെ കൊടുക്കാനുണ്ട്. കെഎസ്ആർടിസിക്ക് കൊടുക്കാനുള്ള പണത്തിനും സർക്കാ‍ർ അവധി പറഞ്ഞിരിക്കുകായാണ്. കരാറുകാർക്ക് നൽകാനുള്ളത് 6000 കോടിയോളം, പണമില്ലാ പ്രതിസന്ധിയിലാണ്. ഒന്നെടുത്താൽ മറ്റൊന്നിന് പകരമാകുമോ എന്നാണ് സർക്കാർ ന്യായം, മുണ്ടു മുറുക്കിയുടുക്കാൻ പറയുന്ന സർക്കാർ തന്നെയാണോ ഇതെന്ന് ജനം ചോദിക്കുന്നിടത്താണ് പ്രതിപക്ഷത്തിൻറെ പിടിവള്ളിയും.

Advertisement
Next Article