Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൃശ്ശൂരിൽ 10 ഹോട്ടലുകൾ പൂട്ടി

04:41 PM May 29, 2024 IST | Online Desk
Advertisement

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക് പൂട്ട് വീണു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതോടെയാണ് നടപടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നാല് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ എം. കെ വര്‍ഗീസ് അറിയിച്ചു.ഹോട്ടൽ റോയൽ, പാർക്ക്, കുക്ക് ഡോർ, ഹോട്ടൽ ചുരുട്ടി, വിഘ്നേശ്വര ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.മെയ് 25 ന് പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച ഒരാൾ മരിച്ചതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 218 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്.

Advertisement

Tags :
keralanews
Advertisement
Next Article