Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

12:16 PM Sep 13, 2024 IST | Online Desk
Advertisement

സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. റൊണാള്‍ഡോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റാഗ്രാമിൽ 63.8 കോടി, ഒടുവിൽ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സായാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ് എന്ന കണക്കുകൾ.

Advertisement

ഇൻസ്റ്റാഗ്രാമിൽ മാത്രം ആഗോള ജനസംഖ്യയുടെ എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുണ്ടെന്ന് കണക്ക് പറയുന്നു. ഇതിനെല്ലാം പുറമേ, ചൈനീസ് പ്ലാറ്റ്ഫോമായ വെയ്ബോയും കുഐഷൂയും എന്നിവയിലും അദ്ദേഹത്തിന് നല്ല ഫോളോവേഴ്‌സ് ഉണ്ട്. 'നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര' എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.' - ക്രിസ്റ്റ്യാനോ കുറിച്ചു.

Tags :
GlobalSports
Advertisement
Next Article