ക്രിസ്മസ് -പുതുൽസര സീസണിൽ 10,144 ലഹരിക്കേസുകൾ
07:08 PM Jan 05, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവർഷ സീസണിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 10,144 ലഹരിക്കേസുകൾ. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണിത്. ഇതിൽ 854 മയക്കുമരുന്ന് കേസുകളും 1482 അബ്കാരി കേസുകളും ഉള്‍പ്പെടും. ഈ കേസുകളിലായി 2049 പേർ അറസ്റ്റിലായി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 3.87 കോടി രൂപയുടെ മയക്കുമരുന്നും 55.67 ലക്ഷം രൂപയുടെ മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഈ കാലയളവിൽ 12,685 റെയ്ഡുകളാണ് നടത്തിയത്. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 641 പരിശോധനകളും നടത്തിയിട്ടുണ്ട്. 1,33,978 വാഹനങ്ങളിൽ പരിശോധന നടത്തി. ലഹരിക്കടത്തിന് ഉപയോഗിച്ച 132 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Advertisement
Next Article