റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം
12:53 PM Jun 08, 2024 IST | ലേഖകന്‍
Advertisement
Advertisement
വയനാട്: പത്താം ക്ലാസ് വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം. ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മർദനത്തിൽ പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വരെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്.
പത്താം ക്ലാസിലാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിർബന്ധിത ഡിസ്ചാർജ് നല്‍കി മടക്കിയെന്നും വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.