സ്വർണം സ്ക്വാഷിലും; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം
ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വർണമാണിത്. ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ പാകിസ്താനെ 2-1 ന് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ 3-1 നായിരുന്നു ഇന്ത്യയുടെ തോൽവി.നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ താരം അഭയ് സിങ് പാകിസ്താന്റെ സമാൻ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്കോറിനാണ് തോൽപിച്ചത്.
ടെന്നീസ് മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും ഋതുലയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. നിലവിൽ 10 സ്വർണവും 13 വീതം വെള്ളിയും വെങ്കലവും അടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 36 ആയി. ഇനി അത്ലറ്റിക്സിൽ 400 മീറ്ററിൽ ഇന്ത്യക്കായി മലയാളി താരമായ മുഹമ്മദ് അജ്മലും വനിത…
[9:04 pm, 30/09/2023] +91 99471 08981: പ്രമുഖ കാർട്ടൂണിസ്റ്റായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ് സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്.
വിദ്യാർഥികാലം മുതൽ വരയുണ്ട്. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.