പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം അവസാനിച്ചു: സഭ സമ്മേളിച്ചത് 11 ദിവസം
തിരുവനന്തപുരം: ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് കൂടി ആരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം അവസാനിച്ചു. ആകെ 11 ദിവസമാണ് സഭ സമ്മേളിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ജനുവരി 29, 30, 31 തീയതികളില്‍ നടന്നു.2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ഫെബ്രുവരി 5-ാം തീയതി ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കുകയും ഫെബ്രുവരി 12, 13, 14 എന്നീ തീയതികളിലായി ബഡ്ജറ്റിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തീകരിച്ചു.
പത്താം സമ്മേളനത്തില്‍ 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയുള്ള 9 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 3914 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 26 എണ്ണം നിരസിക്കുകയും 18 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 270 എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 3600 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 3870 ചോദ്യങ്ങള്‍ അച്ചടിക്കുകയും ആയതില്‍ മുപ്പതാം തീയതിയിലെ ഒരു ചോദ്യം പിന്‍വലിക്കുകയും ചെയ്തു.