രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ
രാജ്യത്ത് ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 11,70,404 കുട്ടികളാണ്
സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 ലക്ഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടായിരുന്നു. അതനുസരിച്ച് ഈ വർഷം നേരിയ പുരോഗതി പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായതായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്.