Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവൻ രക്ഷിക്കണമെന്നു നവകേരള സദസിൽ അപേക്ഷ,
11 ലക്ഷം രൂപ കെ‌ട്ടിവയ്ക്കണമെന്ന് കെഎസ്ഇബി

11:58 AM Feb 10, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: തങ്ങളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കണമെന്ന നിവേദനവുമായി നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ച മൈനാ​ഗപ്പള്ളി നിവാസികൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി. 11 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാനാണ് കെഎസ്ഇബി കരുനാ​ഗപ്പള്ളി എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെ‌ട്ടിരിക്കുന്നത്.

Advertisement

മൈനാ​ഗപ്പള്ളി ​ഗ്രാമ പഞ്ചായത്ത് ​ഗ്രൗണ്ട് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിൽ നിന്ന് തടത്തിൽ മുക്കിലുള്ള ട്രാൻസ്ഫോർമറിലേക്കു വൈദ്യു കടത്തികൊണ്ടു പോകുന്ന 11 കെവി വൈദ്യുത ലൈനിനെ കുറിച്ചായിരുന്നു പരാതി. സാധാരണക്കാരുടെ വീടുകളുടെ മുകളിലൂടെയാണ് ഈ ലൈൻ കടന്നു പോകുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി നടത്താനോ, നല്ല വീടു വയ്ക്കാനോ ഇതുമൂലം കഴിയുന്നില്ല. സമീപത്തുള്ള മരച്ചില്ലകളിൽ തട്ടിയും ലൈനിനു മുകളിലേക്ക് ശിഖരങ്ങൾ വീണും പലപ്പോഴും തീപിടിത്തവുമുണ്ടാകുന്നു. ഈ സാഹചര്യത്തിൽ അപകചരമായ ലൈൻ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കടപ്പ ചക്കാല കിഴക്കതിൽ അലാവുദീൻ മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നത്.
നവകേരള സദസ് നയിച്ചു കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ചക്കുവള്ളിയിലെത്തിയ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന വൈദ്യുത വകുപ്പ് ഉദ്യോ​ഗസ്ഥർക്കാണ് പരാതി നൽകിയത്. അതിനു കഴിഞ്ഞ ദിവസം കിട്ടിയ മറുപടി കണ്ട് അലാവുദീൻ ഞെട്ടിപ്പോയി. കെഎസ്ഇബിയുടെ അം​ഗീകൃത നിർമാണ പ്രവൃത്തികളി‍ൾ ഉൾപ്പെട്ടിട്ടില്ലാത്ത പദ്ധതി ആണിതെന്നും 11, 18,099 രൂപ കെട്ടിവച്ചാൽ ഈ ജോലി ഏറ്റെടുത്ത് ചെയ്യാമെന്നുമായിരുന്നു അറിയിപ്പ്.
ജീവൻ രക്ഷിക്കാൻ നൽകിയ അപേക്ഷയ്ക്ക് ഇങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചില്ലെന്ന് അലാവുദീൻ. അപേക്ഷ നൽകിയതിന്റെ പേരിൽ ഇത്രയും തുക തന്റെ പക്കൽ നിന്ന് ഈടാക്കുമോ എന്ന ആശങ്കയിലാണ് അലാവുദീനും നാട്ടുകാരും.

Advertisement
Next Article