ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 11ാം സ്വർണം; നേട്ടം ഷൂട്ടിങ് ട്രാപ് പുരുഷ ടീമിന് സ്വർണം
12:43 PM Oct 01, 2023 IST | Veekshanam
Advertisement
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം. ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗം ടീമിനത്തിലാണ് നേട്ടം. കൈനാൻ ചെനായ്, സ്വരാവർ സിങ്,പൃഥ്വിരാജ് തൊണ്ടയ്മാൻ എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത്. ഇതേ ഇനത്തിലെ വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളിയും നേടി.
Advertisement
രാജേശ്വരി കുമാരി, കീർ മനിഷ, പ്രീതി രജക് ടീമാണ് വെള്ളി നേടിയത്.
ഗോൾഫിൽ അതിഥി അശോകും വെള്ളി മെഡൽ സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത വിഭാഗത്തിലാണ് മെഡൽ നേട്ടം.