For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എ ഐയുടെ വരവോടെ പണിപോയി 12500 പേർ; ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ

12:54 PM Aug 12, 2024 IST | ലേഖകന്‍
എ ഐയുടെ വരവോടെ പണിപോയി 12500 പേർ  ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ
Pedestrians are reflected in a Dell advertisement in the Tianhe district of Guangzhou, China, on Saturday, Nov. 30, 2013. Photographer: Brent Lewin/Bloomberg
Advertisement
Advertisement

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് വന്നതോടുകൂടി ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കി ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ് റിപ്പോര്‍ട്ട്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരുമിത്.

അതെസമയം തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനകം അമേരിക്കയില്‍ മാത്രം ഏകദേശം 16 ശതമാനം ജോലികള്‍ മെഷീന്‍ ലേണിങ്, എ.ഐ എന്നിവ ഉപയോഗിച്ച് പുനഃ സ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. ആഗോളതലത്തില്‍ 40 ശതമാനത്തോളം ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാല്‍ ബാധിക്കപ്പെട്ടേക്കുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.