പെരിയാറിൽ മത്സ്യക്കുരുതിയിൽ 13.5 കോടിയുടെ നഷ്ടം
03:21 PM Jun 03, 2024 IST
|
Online Desk
Advertisement
പെരിയാറിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ 13.5 കോടിയുടെ നഷ്ടം ഉണ്ടായതായി ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികൾക്ക് 6.52 കോടിയുടെ നഷ്ടവും 7 കോടി രൂപയുടെ മത്സ്യനാശവും സംഭവിച്ചു എന്നുമാണ് റിപ്പോർട്ട് .നഷ്ടം സംഭവിച്ച കർഷകർക്ക് മൂന്നു മാസത്തേക്ക് പ്രതിദിനം 350 രൂപ വീതം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
Advertisement
പെരിയാറിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ നടപടികൾ വൈകുന്നതിനിടെയാണ് മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പെരിയാറിന്റെ നിരീക്ഷണത്തിനായി പുതിയ സംവിധാനങ്ങൾ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. പെരിയാറിൽ മാലിന്യം എത്തിച്ച കമ്പനിയിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണം. മത്സ്യങ്ങൾ ചത്തതിലൂടെ മാത്രം 7 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
Next Article