സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്
11:45 AM Aug 06, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കാർത്തികപ്പള്ളി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ജാനകി എന്ന ബസും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂൾ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വാഹത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥിയേയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റ 12 കുട്ടികൾ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി.
Advertisement
Next Article