ശബരിമലയില്‍ ഈ വര്‍ഷം ഇതേവരെ 134.44,കോടി രൂപ വരവ്
02:50 PM Dec 15, 2023 IST | Online Desk
Advertisement
തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്. 28 ദിവസം പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 20 കോടിയിലധികം രൂപയുടെ കുറവാണുള്ളത്. അപ്പം, അരവണ എന്നിവയുടെ വിറ്റു വരവിലും മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറവാണ്.
Advertisement