മായം കലർന്ന 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു
10:35 AM Jul 04, 2024 IST
|
ലേഖകന്‍
Advertisement
Advertisement
മലപ്പുറം: മലപ്പുറത്ത് വേങ്ങൂരിൽ മായം കലർന്ന ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോഗ്രാമോളം ചായപൊടികളോളം പിടിച്ചെടുത്തത്. ആഷിഖിന്റേത് ചെറുകിട സംരംഭമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലർത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു.
കണ്ടാൽ കടകളിൽ ലഭിക്കുന്ന ചായപ്പൊടി പോലെയിരിക്കും. എന്നാൽ ഇവ പരിശോധിച്ചപോഴാണ് അറിയുന്നത് രാസവസ്തുക്കൾ ചേർത്താണ് ചായപ്പൊടിയുടെ നിർമ്മാണം. സിന്തറ്റിക് ഫുഡ് കളറാണ് ചായപ്പൊടിയിൽ ചേർത്തിരിക്കുന്നത്. ഇവ കാൻസറിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തൽ.
Next Article