15 മാസത്തെ ശമ്പളം കവർന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ "പകൽ പന്തം"
എൽ ഡി എഫ് സർക്കാർ എട്ടുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം കവർന്നെടുത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ശനിയാഴ്ച നട്ടുച്ചയ്ക്ക് 'പ്രതിഷേധത്തിൻ്റെ പകൽ പന്തം' സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഇർഷാദ് എം എസ് പകൽ പന്തം ഉദ്ഘാടനം ചെയ്തു. 2019 മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മുമ്പുള്ള കാലം മുതലുള്ള ലോക്ക് - ഇൻ പീരിയഡിൽ പെടുത്തിയശേഷം അനുവദിക്കാതെയുള്ള ഡി എ, ശമ്പള പരിഷ്ക്കരണ കുടിശ്ശിക, 39 മാസത്തെ 21% ഡി എ, അഞ്ചു വർഷത്തെ ലീവ് സറണ്ടർ ഇനങ്ങളിലായി ജീവനക്കാർക്ക് രണ്ടര ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ ജീവനക്കാരിൽ നിന്നും സർക്കാർ പിടിച്ചെടുത്തുവെന്നും ആയത് പകൽക്കൊളളയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ്
കുമാരി അജിത പി ,ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു, കെ എം അനിൽകുമാർ, സുധീർ എ, ഗോവിന്ദ് ജി ആർ, പ്രസീന എൻ, , റെയ്സ്റ്റൺ പ്രകാശ് സി സി, പാത്തുമ്മ, അജേഷ് എം, കീർത്തി നാഥ് ജി എസ്, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, , പ്രതിഭ അനിൽ, രാജേഷ് എം ജി, തുടങ്ങിയവർ പ്രസംഗിച്ചു.