For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബിഹാറിൽ നാലാഴ്ചക്കിടെ നിലംപതിച്ചത് 15 പാലങ്ങൾ; 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു

11:29 AM Aug 17, 2024 IST | ലേഖകന്‍
ബിഹാറിൽ നാലാഴ്ചക്കിടെ നിലംപതിച്ചത് 15 പാലങ്ങൾ  1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു
Advertisement
Advertisement

പട്ന: ബീഹാറിലെ ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി- സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ഇത് മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2023 ജൂൺ 5 നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാ​ഗം തകർന്നിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോ​ഗമിക്കുന്നത്. അതേസമയം, ബിഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു.

കഴിഞ്ഞ ദിവസം കനത്ത വെള്ളപ്പൊക്കത്തിൽ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു. സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങൾ തകർന്ന സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.