Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രണ്ടു പേർ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

10:41 PM Dec 25, 2023 IST | ലേഖകന്‍
Advertisement

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമ്പന്റെ വീട്ടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

Advertisement

Advertisement
Next Article