Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മത്സരയോട്ടം: രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

02:22 PM Jan 01, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: പുതുവർഷപുലരിയിൽ തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ച സംഭവം മത്സരയോട്ടത്തിനിടെയെന്ന് പൊലീസ്. അപകടത്തിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ മത്സരയോട്ടത്തെക്കുറിച്ച് വ്യാപകപരാതി ഉയരുന്നതിനിടെ വീണ്ടും അപകടത്തിൽ രണ്ട് ജീവൻ പൊലിഞ്ഞത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ കല്ലൂമൂട് പാലത്തിൽ വച്ച് പരസ്പരം തട്ടിയാണ് അപകടമുണ്ടായത്. പാച്ചല്ലൂർ സ്വദേശി സെയ്ദലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കൾ മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുന്നിൽ ബൈക്കിൽ പോയിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യത്തിലാണ് രണ്ട് ബൈക്കുകൾ പരസ്പരം തട്ടി സൈഡ് വാളിൽ ഇടിച്ച് മറിയുന്നതിൻറെ ദൃശ്യങ്ങളുള്ളത്. അപകടകരമായ വേഗതയിലാണ് ബൈക്കുകൾ സഞ്ചരിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണ്.

Advertisement

Advertisement
Next Article