20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറുന്നു; അടിതെറ്റി ബിജെപിയും എൽഡിഎഫും
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും യുഡിഎഫ് ഏറെ മുന്നിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ മനം മടുത്ത ജനങ്ങൾ മുഴുവൻ മണ്ഡലങ്ങളിലും യുഡിഎഫിനെ വിജയിപ്പിക്കുന്നതിന് വേണ്ടി ആവേശഭരിതരാണ്. എല്ലായിടത്തും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തന്നെയാണ് ചർച്ച. സ്ഥാനാർത്ഥികളുടെ സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാം വൻ ജനാവലിയാണ് പിന്തുണയുമായി രംഗത്ത് വരുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ മണ്ഡലങ്ങളിൽ യുഡിഎഫ് അനുകൂലമായ തരംഗം പ്രകടമായിരുന്നു. സ്ഥാനാർത്ഥികൾ കൂടി രംഗത്ത് വന്നതോടെ ആവേശം വർദ്ധിച്ചു. അതേസമയം, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്ധകാര സജീവമാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. തിരുവനന്തപുരത്തും തൃശൂരും പത്തനംതിട്ടയിലും സിപിഎം ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടിയും മറ്റൊടങ്ങളിൽ ബിജെപി എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടിയും നിലകൊള്ളുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും കൺവെൻഷനുകളിലും മറ്റും ബിജെപിയെക്കാൾ ഏറെ കോൺഗ്രസിനെയാണ് വിമർശിക്കുന്നത്. നാളെ എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശക പത്രിക സമർപ്പണത്തിനുവേണ്ടി വയനാട് എത്തും. വിപുലമായ സ്വീകരണമാണ് വയനാട്ടിൽ രാഹുലിന് ഒരുക്കിയിരിക്കുന്നത്.