For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

2024 ലെ പെൻ പിന്റർ പുരസ്‌കാരം അരുന്ധതി റോയ്ക്ക്

04:35 PM Jun 27, 2024 IST | ലേഖകന്‍
2024 ലെ പെൻ പിന്റർ പുരസ്‌കാരം അരുന്ധതി റോയ്ക്ക്
Advertisement
Advertisement

ന്യൂ ഡൽഹി: 2024 ലെ പെൻ പിന്റർ പുരസ്‌കാരം അരുന്ധതി റോയ്ക്ക്. ഒക്ടോബർ 10 ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ റോയ് അവാർഡ് ഏറ്റുവാങ്ങും. 2010 ൽ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തിൽ അരുന്ധതിക്കെതിരെ യുഎപിഎ ചുമത്താൻ ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ വി. കെ സെ്കസേന അനുമതി നൽകിയതിന് പിന്നാലെയാണ് ഈ പുരസ്‌കാരം അരുന്ധതി നേടുന്നത്. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായി 2009 മുതൽ നൽകി വരുന്ന പുരസ്‌കാരം ആണിത്. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത്, മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്. നടൻ ഖാലിദ് അബ്ദല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു ഈ വർഷത്തെ അവാർഡ് ജൂറി.

പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. അരുന്ധതി റോയ് അനീതിയുടെ അടിയന്തിരമായ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നുവെന്ന് ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക് ചൂണ്ടിക്കാട്ടി. 'ഇന്ത്യ ലോകത്തിന്റെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിമാറുമ്പോള്‍ അരുന്ധതി യഥാര്‍ത്ഥത്തില്‍ ഒരു അന്താരാഷ്ട്ര ചിന്തകയാകുന്നു. അവരുടെ ശക്തമായ ശബ്ദം നിശബ്ദമാക്കേണ്ടതല്ല,' അദ്ദേഹം പറഞ്ഞു. 'സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ്' അരുന്ധതി എന്നും ജൂറി അംഗം ഖാലിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു.

Tags :

ലേഖകന്‍

View all posts

Advertisement

.