For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

2024 ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

04:27 PM Sep 06, 2024 IST | Online Desk
2024 ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
Advertisement

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കും ഈ വര്‍ഷത്തേതെന്ന് കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സര്‍വിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 1991-2020 ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.54 ഡിഗ്രി സെല്‍ഷ്യസാണ് യൂറോപ്പിലുടനീളം ഏറിയ ചൂട്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരത്തേക്കാള്‍ ആഗോള ശരാശരി താപനില 1.5സെല്‍ഷ്യസ് കവിഞ്ഞ 14 മാസകാലയളവില്‍ 13ാമത്തെ മാസമായി ആഗസ്റ്റ് മാറി.

Advertisement

2015നു ശേഷം ഏറ്റവും തണുപ്പുള്ള വേനല്‍ക്കാലം ആയിരുന്നിട്ടും യൂറോപ്പില്‍ ഭൂരിഭാഗത്തും ശരാശരി വേനല്‍ക്കാലത്തേക്കാള്‍ ചൂട് അനുഭവപ്പെട്ടു. ഈ വര്‍ഷം ഇതുവരെയുള്ള ആഗോള ശരാശരി താപനില 0.7ഇ ആണ്. ഇത് 1991-2020 ലെ ശരാശരിയേക്കാള്‍ ഏറ്റവും ഉയരത്തിലാണ്. ഇതിന്റെ പ്രതിഫലനമായി ലോകമെമ്പാടും ഉഷ്ണതരംഗങ്ങളും തീവ്രമായ കാലാവസ്ഥാ ആഘാതങ്ങളും സംഭവിച്ചു. ഈ വേനല്‍ക്കാലത്ത് താപനിലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടുതല്‍ തീവ്രമാകുമെന്നും കോപ്പര്‍നിക്കസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു.

യൂറോപ്പിലുടനീളം വേനല്‍ക്കാലത്ത് താപനില റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഓസ്ട്രിയ അവരുടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സ്പെയിന്റെ ഏറ്റവും ചൂടേറിയ മാസമായി ആഗസ്റ്റ് മാറി. യൂറോപ്പിലുടനീളമുള്ള തെക്ക്- കിഴക്കന്‍ പ്രദേശങ്ങളില്‍ ചൂട് കേന്ദ്രീകരിക്കുമ്പോള്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, യുകെ, പോര്‍ച്ചുഗലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ഐസ്ലാന്‍ഡ്, തെക്കന്‍ നോര്‍വേ എന്നിവിടങ്ങളില്‍ ഇത് തണുപ്പേറ്റി.

ആഗോള താപനില വര്‍ധനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെങ്കിലും എല്‍ നിനോ മൂലമുള്ള സ്വാഭാവിക കാലാവസ്ഥാരീതിയാണ് 2023ലും 24ലും റെക്കോര്‍ഡ് ചൂടിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ എല്‍ നിനോ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതല താപനിയേറ്റി. ഉയര്‍ന്ന സമുദ്രോപരിതല താപനില അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ചൂട് പ്രസരണം ചെയ്തു. എല്‍ നിനോ അവസാനിച്ചെങ്കിലും ആഗോള താപനില വര്‍ധിപ്പിക്കുന്നതിലുള്ള ഇതിന്റെ പങ്ക് 2024നെ മൊത്തത്തില്‍ സ്വാധീനിക്കും. വരും മാസങ്ങളില്‍ ലാ നിനയുടെ തണുത്ത ഘട്ടത്തിലേക്ക് പസഫിക് മേഖല കടക്കുമെന്ന് ആസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞര്‍ കരുതുന്നു.

Author Image

Online Desk

View all posts

Advertisement

.