Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മന്ത്രിസഭയുടെ പ്രതീകാത്മകമായി "21" വാഴ നട്ട് നവകേരള സദസിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

09:52 PM Nov 26, 2023 IST | Veekshanam
Advertisement

കുറ്റിക്കാട്ടൂർ :നവകേരള സദസിനെതിരെ കുറ്റിക്കാട്ടൂരിൽ യൂത്ത് ലീ​ഗ് വാഴ നട്ടു പ്രതിഷേധിച്ചു. മന്ത്രിസഭയുടെ പ്രതീകാത്മകമായി 21 വാഴകളാണ് നട്ടത്. ഓരോ വാഴയിലും ഓരോ മന്ത്രി നേരിടുന്ന ആരോപണങ്ങൾ നേട്ടമായി എഴുതി ബോർഡ് തൂക്കി ചേർത്താണ് വാഴ വെച്ചത്. 

Advertisement

മുസ്‌ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റിയാണ് വാഴ സദസ് സംഘടിപ്പിച്ചത്.

 നവ കേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെ മുക്കത്ത് യൂത്ത് ലീഗിന്റെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. 'ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ്' പോസ്റ്ററിലുളളത്. 

Advertisement
Next Article