കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11മലയാളികളൾ ഉള്‍പ്പെടെ 21ഇന്ത്യക്കാർ
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 മലയാളികളും. മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു.മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 41 പേരാണ് മരിച്ചത്.
കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മരിച്ച ഇന്ത്യാക്കാരുടെ പേരു വിവരങ്ങള്‍: ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് , ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിൻ ഏബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ,വിശ്വാസ് കൃഷ്ണൻ,അരുണ്‍ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തില്‍ ഇതുവരെ 49 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാന്പില്‍ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.