Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുത്തൂറ്റ് ഫിനാന്‍സിന് 2140 കോടി സംയോജിത അറ്റാദായം

09:26 PM Nov 09, 2023 IST | Veekshanam
Advertisement

കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് സെപ്റ്റംബറില്‍ അവസാനിച്ച ആറ് മാസം കൊണ്ട് 2140 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1727 കോടി രൂപയേക്കാള്‍ 24 ശതമാനമാണ് അറ്റാദായത്തില്‍ വര്‍ധന. അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 1095 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 901 കോടി രൂപയായിരുന്നു. ഇന്ന് നടന്ന മുത്തൂറ്റ് ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ഫലം അംഗീകരിച്ചു.

Advertisement

വായ്പ ആസ്തിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കമ്പനി നേടിയത്. ആറ് മാസം കൊണ്ട് വായ്പാ ആസ്തി 21 ശതമാനം വര്‍ധിച്ച് 11,771കോടി രൂപയിലെത്തി. സ്വര്‍ണ വായ്പാ ആസ്തി 20 ശതമാനം ഉയര്‍ന്ന് 11016 കോടി രൂപയിലെത്തി.

ആറ് മാസം കൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് 331 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. ഓഹരികളാക്കി മാറ്റിവാങ്ങാന്‍ കഴിയാത്ത കടപത്രങ്ങള്‍ വഴി 700 കോടി രൂപയാണ് സമാഹരിച്ചത്. കടപത്രങ്ങള്‍ ആദ്യ ദിവസം തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു.

മൈക്രോഫിനാന്‍സ്, ഹൗസിംഗ് ഫിനാന്‍സ്, അതുപോലെ ഇന്‍ഷുറന്‍സ്  ബിസിനസുകള്‍. സ്വര്‍ണ വായ്പ മേഖലകളില്‍ മികച്ച വളര്‍ച്ച നേടിയതായി ഇതേകുറിച്ച് പ്രതികരിച്ചുകൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

അതേസമയം,  1955 കോടി രൂപയാണ് ആറ് മാസത്തെ മൂത്തൂറ്റ് ഫിനാന്‍സിന്‍റെ ഒറ്റയ്ക്കുള്ള അറ്റാദായം. ഈ കാലയളവില്‍ മുത്തൂറ്റ് 6100 കോടി രൂപയുടെ വരുമാനം നേടി.

Advertisement
Next Article