യുപിഐ ഇടപാടുകളുടെ മൂല്യം ഡിസംബറില്‍ 23.25 ലക്ഷം കോടി
03:50 PM Jan 01, 2025 IST | Online Desk
Advertisement
ന്യൂഡൽഹി: നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഡിസംബറില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടി രൂപ കടന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടിക്ക് മുകളില്‍ എത്തുന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. കണക്കുകൾ പ്രകാരം നവംബറിനേക്കാള്‍ 27.5 ശതമാനം കൂടുതലാണ് ഡിസംബറിലേത്. ഡിസംബറില്‍ 1673 കോടി ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. നവംബറില്‍ ഇത് 1548 കോടി ആയിരുന്നു. പ്രതിദിന ഇടപാടുകളിലും വര്‍ധനയുണ്ട്. ഡിസംബറില്‍ ശരാശരി 54 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. മൂല്യം നോക്കിയാല്‍ പ്രതിദിന ശരാശരി 74,990 കോടി രൂപയാണ്.
Advertisement