ചെക്ക് നല്കി കബളിപ്പിച്ച കേസിൽ ശിക്ഷിച്ചു
03:24 PM Mar 04, 2024 IST | Rajasekharan C P
Advertisement
കല്ലുവാതുക്കൽ: ചെക്ക് നല്കി കബളിപ്പിച്ചെന്ന കേസിൽ ഇടതുമുന്നണിയുടെ ഭാഗമായ ജനതാദൾ(എസ്സ്) ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ, കാരം കോട് ശ്രീപത്മത്തിൽ തമ്പി ആചാരിയെ മൂന്നു മാസം തടവും 9,45,000 രൂപ പിഴയും, പിഴ ഒടുക്കാഞ്ഞാൽ ഒരു മാസം കൂടി തടവിനും ശിക്ഷിച്ചു. ചാത്തന്നൂർ, കാരം കോട് ആമ്പാടി വീട്ടിൽ കെ .സനൽ കുമാറിന്റെ പക്കൽ നിന്നും കടം വാങ്ങിയ അഞ്ചു ലക്ഷം രൂപക്ക് വേണ്ടി ചെക്ക് നല്കി കബളിപ്പിച്ച കേസിൽ പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്
Advertisement