ഇന്ത്യമാർട്ടിന് 315 കോടിരൂപയുടെ അറ്റാദായം
05:37 PM May 07, 2024 IST
|
Online Desk
Advertisement
കൊച്ചി: നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇ- കോമേഴ്‌സ് കമ്പനിയായ ഇന്ത്യമാർട്ട്, മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 315 കോടിരൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇത് 269 കോടി രൂപയായിരുന്നു. കമ്പനിയുടെ നീക്കിയിരുപ്പ് വരുമാനം 24 ശതമാനം വളർന്ന് 1440 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ ആകെ ലാഭം 25 ശതമാനം വളർച്ചനേടി 100 കോടി രൂപയിലെത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള ക്യാഷ് ഫ്ലോ 260 കോടി രൂപയാണ്. സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 1197 കോടി രൂപയാണ്. 21 ശതമാനമാണ് വളർച്ച. ഓഹരി ഉടമകളുടെ അനുമതിക്ക് വിധേയമായി ഓഹരി ഒന്നിന് 20 രൂപ ലാഭവിഹിതം വിതരണം ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
Advertisement
Next Article