Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിലെ 4 കോൺ​ഗ്രസ് എപിമാർക്കു സസ്പെൻഷൻ

03:16 PM Dec 14, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയിൽ പ്രതിഷേധം ആളി. സ്പീക്കറുടെ മുന്നറിയിപ്പ് തള്ളി നടുത്തളത്തിലിറങ്ങി എന്ന കുറ്റം ചുമത്തി കേരളത്തിൽ നിന്നുള്ള നാല് കോൺ​ഗ്രസ് എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. എംപിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് സസ്പെൻഷൻ. ഈ സമ്മേളന കാലാവധി കഴിയുന്നതുവരെയാണ് ഇവർക്ക് വിലക്ക്.
അതേ സമയം, പാർലമെന്റ് മന്ദിരത്തിനുള്ളിൽ അതിക്രമിച്ചിറങ്ങി ​ഗ്യാസ് കുറ്റി പൊട്ടിച്ചവർക്ക് പാസ് അനുവദിച്ച ബിജെപി അം​ഗത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ അം​ഗങ്ങൾ ആരോപിച്ചു.

Advertisement

രാജ്യസഭയും ഇന്നു സ്തംഭിച്ചു. പല തവണ നിർത്തി വച്ചെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ നേരിട്ടെത്തി മറുപടി പറയാതെ പ്രതിഷേധം തണുപ്പിക്കില്ലെന്ന് പ്രതിപക്ഷ അം​ഗങ്ങൾ അറിയിച്ചു. തുടർന്നാണ് ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലിറങ്ങി അം​ഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. അമിത് ഷാ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യവുമായി രാജ്യ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച തൃണമുൽ കോൺ​ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ സഭാധ്യക്ഷൻ ജ​ഗ്ദീപ് ധൻകര് സസ്പെൻഡ് ചെയ്തു.

Tags :
featured
Advertisement
Next Article