Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുർബാന തർക്കത്തിൽ കടുത്ത നിലപാട് പാടില്ലെന്ന് സിറോ മലബാർ സഭയിലെ 5 ബിഷപ്പുമാർ

01:03 PM Jun 20, 2024 IST | Online Desk
Advertisement

കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ പാടില്ലെന്ന് അഞ്ച് ബിഷപ്പുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ സഭ സിനഡിന് കത്ത് നൽകി. സിനഡ് ചേരും മുൻപ് ആർച്ച് ബിഷപ് സർക്കുലർ പുറത്തിറക്കിയത് ശെരിയായില്ലെന്നും ഇവർ പറയുന്നു.

Advertisement

എറണാകുളം - അങ്കമാലി അതിരൂപയിൽ ഉൾപ്പെട്ട അഞ്ച് ബിഷപ്പുമാരാണ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കത്ത് നൽകിയത്. ജൂലൈ നാലാം തീയ്യതിക്ക് ശേഷം ഏകീകൃത കുർബാന ചൊല്ലാത്ത വൈദികരെ പുറത്താക്കുമെന്ന് കാണിച്ച് സർക്കുലർ ഇറക്കിയത് ശരിയായില്ലെന്നതാണ് ഇവരുടെ നിലപാട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് സഭ സിന‍ഡ് വിളിച്ചത്. സിന‍ഡ് ചേരും മുമ്പ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതിന് പിന്നിൽ ആരെണെന്നും ഇതിന് പിന്നിൽ ആരുടെ നിഗൂഢ തന്ത്രമാണെന്നും ബിഷപ്പുമാർ മേജർ ആർച്ച് ബിഷപ്പിനോട് ചോദിക്കുന്നു.

Tags :
keralanews
Advertisement
Next Article