ചമയവിളക്കിലെ തിരക്ക്, കെട്ടുകുതിര തെന്നിമാറി
അഞ്ചുവയസുകാരി മരിച്ചു
11:26 AM Mar 25, 2024 IST | ലേഖകന്
Advertisement
ചവറ: കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവസമാപനത്തിനിടെ തിരക്കിൽപ്പെട്ട് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിരക്കിൽപ്പെട്ട് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തുകയും ഇതിനിടെയുണ്ടായ തിരക്കിൽ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തിൽപ്പെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ മൃതദേഹം സംസ്കരിച്ചു.
പുരുഷൻന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊറ്റംകുളങ്ങര. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന ചമയ വിളക്കിന് ആയിരങ്ങളാണെത്തിയത്.
Advertisement