Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷേത്രങ്ങളിലെ 535 കിലോ സ്വര്‍ണം എസ്ബിഐയുടെ നിക്ഷേപ പദ്ധതിയിലേക്ക്; വര്‍ഷം പലിശ 10 കോടി

01:02 PM Dec 19, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ നിക്ഷേപ പദ്ധതിക്കായി കൈമാറും. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഭക്തർ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങളാണിത്. ഇപ്പോഴത്തെ സ്വർണവിലയനുസരിച്ച് 10 കോടിയോളം രൂപ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കും. അഞ്ചുവർഷത്തേക്കുള്ള നിക്ഷേപപ്പദ്ധതിക്ക്‌ ദേവസ്വംബോർഡ് യോഗം അന്തിമാനുമതി നൽകി. ഹൈക്കോടതി അനുമതിയോടെ, എട്ടുമാസമായി തുടരുന്ന പരിശോധനയും കണക്കെടുപ്പും പൂർത്തിയായി.
ജനുവരി മൂന്നിന് എസ്ബിഐ, ദേവസ്വംബോർഡ് പ്രതിനിധികളും ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരും യോഗംചേരുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും പറഞ്ഞു. പിന്നീട് സ്‌ട്രോങ് റൂമുകളിൽനിന്ന് സ്വർണം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ ബാങ്കിന്റെ തൃശ്ശൂർശാഖയ്ക്ക് കൈമാറാനാണ് തീരുമാനം.

Advertisement

Tags :
news
Advertisement
Next Article