For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നവകേരള സദസിൽ പരാതികൾ ആറര ലക്ഷത്തോളം, പരിഹരിച്ചത് നാമമാത്രം

11:31 AM Dec 26, 2023 IST | veekshanam
നവകേരള സദസിൽ പരാതികൾ ആറര ലക്ഷത്തോളം  പരിഹരിച്ചത് നാമമാത്രം
Advertisement

തിരുവനന്തപുരം: നവകേരള സദസിൽ ഇതുവരെ കിട്ടിയത് 6,21,167 പരാതികൾ. ലഭിച്ച പരാതികളിൽ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ തീർപ്പാക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്നില്ല. ഇതിനകം മൂന്നു മുതൽ അഞ്ചു ശതമാനം വരെ പരാതികളിലാണ് പരിശോധനകളെങ്കിലും പൂർത്തിയായത്. നാമമാത്രമായ ആശ്വാസം പോലും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളിൽ സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 6,21,167 പരാതികളാണ് ലഭിച്ചത്. ഏറ്റവും അധികം പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. 81354 പരാതികൾ മലപ്പുറം ജില്ലയിൽ നിന്ന് ലഭിച്ചത്. പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയിൽ നിന്ന് 23610, ആലപ്പുഴയിൽ നിന്ന് 53044, തൃശൂരിൽ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയിൽ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരിൽ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്.
പല ജില്ലകളിലും ആദ്യ ആഴ്ചകളിൽ തീർത്ത പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം. നവകേരള സദസിന്റെ മറവിൽ മുഖ്യമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റോഡ് ഷോയും പാർട്ടി ഫണ്ട് പിരിവും മാത്രമാണെന്നാണ് ആക്ഷേപം.

Advertisement

Author Image

veekshanam

View all posts

Advertisement

.