വയനാട് മേപ്പാടിയിൽ 10 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ
04:59 PM Feb 27, 2024 IST | Online Desk
Advertisement
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത - ബിനു ദമ്പതികളുടെ മകൻ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടനെ കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.
Advertisement