Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിവെച്ച് കൊന്ന 15 കാരന്‍ അറസ്റ്റില്‍

01:39 PM Oct 22, 2024 IST | Online Desk
Advertisement

വാഷിങ്ടണ്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസില്‍ 15 കാരന്‍ അറസ്റ്റില്‍. വാഷിങ്ടണില്‍ സിയാറ്റിലിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഫാള്‍ സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് മുതിര്‍ന്നവരും മൂന്ന് കൗമാരക്കാരും ഉള്‍പ്പെടുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി.

Advertisement

വെടിവെപ്പ് ഗാര്‍ഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകള്‍(കൊലപാതകങ്ങള്‍ തെളിയിക്കുന്ന ക്രിമിനല്‍ അന്വേഷകന്‍)സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയല്‍ക്കാരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച് അഞ്ച് കുട്ടികളും രണ്ട് മുതിര്‍ന്നവരും ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നതെന്ന് വ്യക്തമായി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൗമാരക്കാരനായ പ്രതി ഇപ്പോള്‍ കിങ് കൗണ്ടിയിലെ ജുവനൈല്‍ തടങ്കലില്‍ കഴിയുകയാണ്. ബുധനാഴ്ച വിചാരണക്കായി കോടതിയില്‍ ഹാജരാക്കും.

യു.എസില്‍ തോക്ക് ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. അടുത്തിടെ ജോര്‍ജിയയിലെ അപലാച്ചി ഹൈസ്‌കൂളില്‍ രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടക്കം നാല് പേരെ വെടിവച്ചതിന് 14 വയസുള്ള ആണ്‍കുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

Tags :
news
Advertisement
Next Article