ഫ്‌ളാറ്റിലെ സ്വിമ്മിങ്പൂളിൽ 17-കാരൻ മരിച്ചനിലയിൽ
12:25 PM Jan 14, 2025 IST
|
Online Desk
Advertisement
കൊച്ചി: കാക്കനാട് സ്‌കൈലെയിന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ് പൂളില്‍ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥി ജോഷ്വാ(17) ആണ് മരിച്ചത്. ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ചതാണോ അതോ മറ്റെന്തെങ്കിലുമാണോ മരണ കാരണം എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
Advertisement
രാത്രി 12 മണിയോടുകൂടിയാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ സ്‌കൈലെയിന്‍ ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ജോഷ്വായുടെ കുടുംബം താമസിക്കുന്നത്. ജോഷ്വായെ രാത്രി 11 മണിക്ക് സഹോദരനൊപ്പം കിടന്നുറങ്ങുന്നതായി കണ്ടതായാണ് വീട്ടുകാരുടെ മൊഴി. പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Next Article