Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം നിലവിൽ വന്നു

03:12 PM Jun 10, 2024 IST | ലേഖകന്‍
Advertisement
Advertisement

മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം അർധരാത്രി പ്രാബല്യത്തിൽ വന്നു. ജൂലൈ 31ന് നിരോധനം അവസാനിക്കും. ഇതിനെത്തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ ബോട്ടുകളെല്ലാം തിരിച്ചെത്തി. ഇന്നും നാളെയും ഹാർബറിൽ മത്സ്യ വിൽപനയ്ക്ക് തടസ്സമില്ല. നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പോലെ സാമ്പത്തിക സഹായം നൽ‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

തീര മേഖലയിലെ സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ചു പൂട്ടി. ഇൻബോർഡ് വള്ളങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് മത്സ്യഫെഡ് പമ്പുകളും തിരഞ്ഞെടുത്ത മറ്റ് പമ്പുകളും ഉപയോഗിക്കാം. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ ശക്തമായ നടപടി വരും. ഇൻബോർഡ് വള്ളങ്ങൾക്ക് ഒപ്പം ഒരു കരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

കോസ്റ്റൽ പൊലീസ് അഴിമുഖത്ത് പട്രോളിങ് ശക്തമാക്കി. തീരമേഖലകളിലും ഹാർബറുകളിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നോട്ടിസ്, മൈക്ക് പ്രചാരണം നടത്തി. ഫിഷറീസ് ഹാർബറുകൾ നിശ്ചലമാകുന്നതോടെ അനുബന്ധ മേഖലകളിലെ തൊഴിലാളികളും പട്ടിണിയിലാകും. ചെറു മത്സ്യങ്ങളെ പിടിക്കുന്നത് തടയണമെന്നും വല,യാനം എന്നിവയുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടു വരണമെന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫൈബർ വള്ളങ്ങളുടെ പ്രവർത്തനം നിരോധിക്കണമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.

Tags :
keralanews
Advertisement
Next Article