തൃശൂരില്‍ H1N1ബാധിച്ച് 62കാരി മരിച്ചു
06:04 PM Sep 04, 2024 IST | Online Desk
Advertisement
തൃശ്ശൂർ: തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ച് 62കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.
Advertisement