For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തടവുശിക്ഷ അനുഭവിക്കുന്ന 70കാരനെ ജയിലില്‍ സഹതടവുകാര്‍ അടിച്ചുകൊന്നു

10:55 AM Jun 03, 2024 IST | Online Desk
തടവുശിക്ഷ അനുഭവിക്കുന്ന 70കാരനെ ജയിലില്‍ സഹതടവുകാര്‍ അടിച്ചുകൊന്നു
Advertisement

കോലാപൂര്‍: തടവുശിക്ഷ അനുഭവിക്കുന്ന 70കാരനെ ജയിലില്‍ സഹതടവുകാര്‍ അടിച്ചുകൊന്നു. ഭന്‍വര്‍ലാല്‍ ഗുപ്ത എന്ന മുഹമ്മദ് അലി ഖാന്‍ (മുന്ന) ആണ് കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലില്‍ കൊല്ലപ്പെട്ടത്.

Advertisement

ബബ്ലു ശങ്കര്‍ ചാന്‍, പ്രതീക്, ഋതുരാജ്, സൗരഭ് വികാസ് സിദ്ധ്, ദീപക് നേതാജി ഖോട്ട് എന്നിവരാണ് കൊലപാതകികള്‍. ഇവര്‍ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമായ മക്കോക്ക ആക്ട് പ്രകാരം ശിക്ഷ അനുഭവിക്കുന്നവരാണ്. ഞായറാഴ്ച പുലര്‍ച്ചെ മുന്ന കുളിക്കാന്‍ വന്നപ്പോള്‍ ജയിലിലെ കുളിമുറിക്കടുത്ത് വെച്ച് ഇവര്‍ ഡ്രെയിനേജ് ചേമ്പറിന്റെ കോണ്‍ക്രീറ്റ്, മെറ്റല്‍ കവറുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജയില്‍ ജീവനക്കാരനെയും പ്രതികള്‍ ആക്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ടൈഗര്‍ മേമനെ മുംബൈയില്‍ നിന്ന് റായ്ഗഡിലേക്ക് അകമ്പടി സേവിച്ചുവെന്നാണ് മുന്നക്കെതിരായ കേസ്. നേരത്തെ 14 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ മുന്നക്ക് 2007ല്‍ സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് 2013ലാണ് കലംബ ജയിലിലടച്ചത്.

പ്രതികളും മുന്നയും തമ്മില്‍ ദീര്‍ഘകാലമായി ശത്രുതയുണ്ടെന്നും എന്നാല്‍, ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ജയില്‍ ഡി.ഐ.ജി സ്വാതി സാത്തേ പറഞ്ഞു. ''കലംബ ജയിലില്‍ ബോംബെ സ്ഫോടനക്കേസിലെ നാല് പ്രതികള്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി മറ്റു തടവുകാരില്‍ നിന്ന് അവരെ വേര്‍തിരിക്കും. ആവശ്യമെങ്കില്‍ മറ്റ് ജയിലുകളിലേക്ക് മാറ്റും' -സാത്തേ പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.