തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച 9 കാരിക്ക് ദേഹാസ്വാസ്ഥ്യം
02:36 PM Sep 20, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും മാങ്ങ കഴിച്ച എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ഫാത്തിമയ്ക്കാണ് (9) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടിയുടെ ചുണ്ടിന്റെ നിറം മാറിയതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെത്തിയതായിരുന്നു ഫാത്തിമയും കുടുംബവും. മാങ്ങ കഴിച്ചതോടെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വീട്ടില്‍ എത്തിയതിന് പിന്നാലെ ഛര്‍ദ്ദിയും തുടങ്ങി. അവശനിലയിലായതോടെ വട്ടോളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം തട്ടുകട അടപ്പിച്ചു.
Advertisement
Next Article