For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രചാരണ തിരക്കിനിടയിലൊരു പിറന്നാളാഘോഷം

05:07 PM Apr 19, 2024 IST | Online Desk
പ്രചാരണ തിരക്കിനിടയിലൊരു പിറന്നാളാഘോഷം
Advertisement

കൊച്ചി: പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പുലർച്ചെ തന്നെ കേക്കുകളും പൂക്കളുമൊക്കെയായി പ്രവർത്തകർ ആശംസയറിക്കാൻ വീട്ടിലെത്തിയിരുന്നു. ഇവർക്കെല്ലാം നന്ദി പറഞ്ഞ ശേഷം സ്‌ഥാനാർഥി പര്യടനത്തിനായി തിരിച്ചു. കളമശേരി മണ്ഡലത്തിലായിരുന്നു ഹൈബിയുടെ ഇന്നത്തെ പര്യടനം.

Advertisement

രാവിലെ കുത്തിയതോട് നിന്നാണ് സ്‌ഥാനാർഥി പര്യടനം ആരംഭിച്ചത്. പ്രവർത്തകർ എത്തിച്ച കേക്ക് മുറിച്ചാണ് ഹൈബി പര്യടനം ആരംഭിച്ചത്. ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ബാനറുകളും ബലൂണുകളുമൊക്കെയായാണ് പ്രവർത്തകർ എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ജമാൽ മണക്കാടൻ, ലീഗ് നേതാവ് അബ്ദുൾ ഗഫൂർ തുടങ്ങിയവരൊക്കെ ആഘോഷത്തിൽ ഒപ്പം ചേർന്നു. ഹൈബിയുടെ ജന്മദിനമാണെന്ന വിവരം അറിഞ്ഞതോടെ പിന്നീടുള്ള എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആശംസകളറിയിക്കാൻ ജനങ്ങളും പ്രവർത്തകരും തിങ്ങിക്കൂടി.

വീട്ടമ്മമാരും കുട്ടികളുമടക്കം പൂക്കളുമായി എത്തി ആശംസയറിയിച്ചു. ഉച്ച വരെയുള്ളസ്‌ഥാനാർഥി പര്യടനം ആലങ്ങാട് സമാപിച്ചപ്പോഴേക്കും ഭാര്യ അന്നയും മകൾ ക്ലാരയും അടക്കമുള്ള കുടുംബാംഗങ്ങളുമെത്തി. വീണ്ടും പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി കേക്ക് മുറിച്ചു. തുടർന്ന് പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. മാളികംപീടികയിൽ നിന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്വീകരണ പരിപാടികൾ ആരംഭിച്ചത്. ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മാഞ്ഞാലി കുന്നുംപുറത്ത് സമാപിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.