ബിജെപിക്ക് തിരിച്ചടി, തൃണമൂൽ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങള്‍ അപമാനകരം: സുപ്രീംകോടതി
ദില്ലി: സുപ്രീംകോടതിയില്‍ ബിജെപിക്ക് തിരിച്ചടി. തൃണമൂൽ കോണ്‍ഗ്രസിനെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് കോടതി പറഞ്ഞു.
പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് കോടതിയുടെ പരാമർശങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ജി പിൻവലിക്കുകയാണെന്ന് ബിജെപി അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ
പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാർത്ഥി അഭിജിത്ത് ഗംഗോപാധ്യായ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ഗംഗോപാധ്യായയെ 24 മണിക്കൂർ നേരത്തക്ക് പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കി. മാന്യതയ്ക്ക് നിരക്കാത്ത തരത്തിൽ നടത്തിയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗംഗോപാധ്യായയെ വിമർശിച്ചിരുന്നു.