തിരുവനന്തപുരത്തെ കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
12:57 PM Dec 31, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: തിരുവനന്തപുരത്തെ പി എ അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമാണ്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണോ മൃതദേഹമെന്ന് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യത ഉണ്ടായിരുന്നതായും പണം തിരികെ നൽകാൻ ഉള്ളവർ ബഹളമുണ്ടാക്കിയതായും സമീപവാസികൾ പറഞ്ഞു. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കൂടാതെ ഫോറൻസിക് വിദഗ്ധരും പരിശോധന തുടരുകയാണ്.
Advertisement